
Fewac
contact 9946487500, 9846331761 9847646822
email :
unnippura@gmail.come
Fewac take this blog as a Online Magazine for publishing 3 Day camp Activities (Unnippura at venmenad river shore) This also serve what they are doing, and they deliver.....!
Read More
ഉണ്ണിപ്പുരയിലേക്ക് ഹൃദ്യമായി ക്ഷണിക്കുന്നു
![]() ![]() |
![]() |
![]() |
|
![]() |
![]() |
![]() |
![]() |
![]() |
![]() |
സ്നേഹപൂര്‍വ്വം,
അഡ്വ.വി.എം. മുഹമ്മദ് ഗസ്സാലി
ക്യാന്പ് ഡയറക്ടര്‍
വീണ്ടും ഒരവധിക്കാലം
പോയ കാലത്തിന്റെ
നനുത്ത ഓര്മ്മകളില് നിന്ന്
ഏതെല്ലാം വര്ണ്ണ ചിത്രങ്ങളാണ്
നമ്മെ തൊട്ടു വിളിക്കുന്നത്?
പഠനത്തിന്റെ ഭാരമില്ലാത്ത ഉത്സവകാലം
പേരറിയാത്ത പൂക്കളും
നാളറിയാത്ത കായ്കളും പറിച്ച്,
പാടത്തും പറന്പിലും തൊടികളിലുമായി
പ്രകൃതിയില് മുഴുവനായും ലയിച്ചു ചേര്ന്ന ബാല്യം
മാന്പഴം പെറുക്കിയും, ഞാവല്പഴം പറിച്ചും,
കളിവളളം തുഴഞ്ഞും, ചൂണ്ടയിട്ടും
ആഘോഷിച്ചു തിമിര്ത്ത വേനലവധികള്
മേഡാസും, ഉപ്പും പക്ഷിയും, കുറ്റിയും കോലും
ഒക്കെയായി കിളച്ചുമറിയുന്ന വീട്ടുമുറ്റങ്ങള്
കാല്പന്തുകളിയും പട്ടം പറത്തലുമായി
കൊയ്ത്തൊഴിഞ്ഞ പാടങ്ങള്
അതിനിടയ്ക്ക്
തറവാടുകളിലേയ്ക്കോ
ബന്ധുവീടുകളിലേയ്ക്കോ ഉളള യാത്രകള്
അവിടെ
ഇഫ്രീത്തിന്റേയും, ജിന്നിന്റേയും,
രാക്ഷസന്മാരുടേയുമൊക്കെ കഥ പറഞ്ഞു തന്ന
ഉമ്മാമമാരും മുത്തശ്ശിമാരും
വിരുന്നുകഴിഞ്ഞെത്തുന്പോള് കൂട്ടുകാര്ക്കു നല്കുവാന് കാത്തുവെച്ച ചാന്പയ്ക്കാപൊതികള്
ബാല്യത്തിന്റെ കളിമുറ്റങ്ങളില് നിന്ന്
പരിചയപ്പെട്ട എത്രയോ കളിക്കൂട്ടുകാര്
ദൂരെ ദിക്കുകളിലെങ്കിലും,
വര്ഷങ്ങളായി കാണുന്നില്ലെങ്കിലും
ഓര്മ്മകളിലേയ്ക്കെപ്പാഴും
ചിറകടിച്ചെത്തുന്ന എത്രയോ മുഖങ്ങള്
ബാല്യത്തിന്റെ മഴവില് ചിത്രങ്ങള് മനസ്സില് സൂക്ഷിക്കാത്തവരുണ്ടാകില്ല
ഓരോ തിരിച്ചറിവുകളുടേയും സൂക്ഷ്മമായ അടയാളപ്പെടുത്തലായിരുന്നു അവധിക്കാലം
എന്നാല്
പുതിയ തലമുറ വേറൊരു ലോകത്താണ്
കംപ്യൂട്ടറും കാര്ട്ടൂണ് ചാനലുകളും
അപഹരിച്ചു പോയിരിക്കുന്നു
അവരുടെ ബാല്യങ്ങള്
കുറ്റിയറ്റു പോയ നാടന് കളികള്
ആരവങ്ങളില്ലാത്ത നാട്ടുവഴികള്
ഒടിച്ചുമടക്കിയ ആകാശങ്ങളുമായി
നമ്മുടെ പാവം കുട്ടികള്
അതുമതിയോ
ഈ അവധിക്കാലമെങ്കിലും അവര്
ഉത്കണ്ഠകളില്ലാതെ
ട്യൂഷന്റേയും പരീക്ഷകളുടേയും വിഹ്വലതകളില്ലാതെ ആഘോഷിക്കട്ടെ
വ്യക്തിത്വവും ആത്മവിശ്വാസവും ശ്രദ്ധയും
ഓര്മ്മശക്തിയും വളര്ത്താവുന്ന
ഒട്ടേറെ കളികളും നാട്ടറിവുകളുമായി
കഥപറഞ്ഞും പാട്ടുപാടിയും
കവിത ചൊല്ലിയും മൂന്നു പകലുകള്
നമ്മുടെ കുട്ടികള് ഒത്തുചേരുന്നു
നമ്മളനുഭവിച്ച ബാല്യത്തിന്റെ സുവര്ണ്ണരേഖകള്
നമ്മുടെ മക്കള്ക്കും പകര്ന്നു നല്കാന്
അവരേയും കൂട്ടി
ഉണ്ണിപ്പുരയിലേക്കു വന്നാലും























0 comments
Post a Comment