TITLE-TEXT

SHORT DESCRIPTION HERE , ...
Hitman

TITLE-TEXT

SHORT DESCRIPTION HERE , ...
Hitman

TITLE-TEXT

SHORT DESCRIPTION HERE , ...
Hitman

TITLE-TEXT

SHORT DESCRIPTION HERE , ...
Hitman

TITLE-TEXT

SHORT DESCRIPTION HERE , ...
Hitman

TITLE-TEXT

SHORT DESCRIPTION HERE , ...
Hitman

TITLE-TEXT

SHORT DESCRIPTION HERE , ...
Hitman

TITLE-TEXT

SHORT DESCRIPTION HERE , ...
Hitman

TITLE-TEXT

SHORT DESCRIPTION HERE , ...
Hitman
About Blog

Fewac

Forum for empowering women and children, Venmenad, Pavaratty.
contact 9946487500, 9846331761 9847646822
email :
unnippura@gmail.come
Fewac take this blog as a Online Magazine for publishing 3 Day camp Activities (Unnippura at venmenad river shore) This also serve what they are doing, and they deliver.....!

Read More

Broshure Front Page

05-05-2009

Broshure Back Page

05-05-2009

Notice Front page

05-05-2009

Notice Back page

05-05-2009
High Crarity PDF for print and Media




NewPlease print The form and send to unnippura@gmail.com

ഉണ്ണിപ്പുരയിലേക്ക് ഹൃദ്യമായി ക്ഷണിക്കുന്നു

   


സ്നേഹപൂര്‍വ്വം,

അഡ്വ.വി.എം. മുഹമ്മദ് ഗസ്സാലി

ക്യാന്പ് ഡയറക്ടര്‍

NewPlease print The form and send to unnippura@gmail.com


കളിയുത്സവത്തിന്‍റെ ഉണ്ണിപ്പുരയ്ക്ക് ഗസല്‍സന്ധ്യയോടെ സമാപനം

Posted by Unknown

നിലാവായ് പെയ്തിറങ്ങിയ തിരൂര്‍ നിഷ അസീസിന്‍റെ ഗസല്‍ സന്ധ്യയോടെ കുട്ടികളുടെ കളിയുത്സവത്തിന്‍റെ ഉണ്ണിപ്പുരയ്ക്ക് സമാപനമായി. വെന്മനാട് പുവയോരത്ത് മൂന്നുദിവസമായി നടന്ന ഉണ്ണിപ്പുര ഉണ്ണികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ തേനൂറും മധുര സ്മരണകളാണ് സമ്മാനിച്ചത്.

മൂന്നാംദിവസം നടന്ന ബലൂണ്‍ പൊട്ടിക്കല്‍, പട്ടം പറത്തല്‍, മാങ്ങയേറ്, ചൂണ്ടയിട്ട് മീന്‍പിടിക്കല്‍, നിധികണ്െടത്തല്‍ തുടങ്ങിയ മത്സരങ്ങള്‍ ആവേശകരമായി. സ്നേഹസന്ദേശം രേഖപ്പെടുത്തിയ കുട്ടികളുടെ പട്ടംപറത്തല്‍ മത്സരം വീക്ഷിക്കാന്‍ ഒട്ടേറെ പേര്‍ എത്തിയിരുന്നു. അറുമുഖന്‍ വെങ്കിടങ്ങിന്‍റെ നാടന്‍ പാട്ടുകളുടെ പാലാഴിയും ജയരാജ് വാര്യരുടെ കാരിക്കേച്ചറും കുട്ടികളും രക്ഷിതാക്കളും ഏറെ ആസ്വദിച്ചു.

ഫോറം ഫോണ്‍ വുമണ്‍ ആന്‍ഡ് ചില്‍ഡ്രന്‍ വെന്മനാട് എന്ന സംഘടനയുടെ നേതൃത്വത്തില്‍ നടന്ന ഉണ്ണിപ്പുരയില്‍ നൂറ്റന്പതോളം കുട്ടികള്‍ പങ്കെടുത്തിരുന്നു. മറ്റ് ക്യാന്പുകളില്‍നിന്നും വ്യത്യസ്തമായി ഉദ്ഘാടനവും നീണ്ട പ്രസംഗങ്ങളുമില്ലാതെ നടന്ന ഉണ്ണിപ്പുരയില്‍ രക്ഷിതാക്കള്‍ക്കും പ്രത്യേക ഇരിപ്പടങ്ങള്‍ ഒരുക്കിയിരുന്നു.

ഉണ്ണികളിലൂടെ ഗ്രാമത്തിന്‍റെ പരിശുദ്ധി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘര്‍ഷമേഖലയായി പലപ്പോഴും മാറുന്ന പാവറട്ടിയില്‍ ഉണ്ണിപ്പുര സംഘടിപ്പിച്ചതെന്ന് ക്യാന്പ് ഡയറക്ടര്‍ അഡ്വ. മുഹമ്മദ് ഗസാലി പറഞ്ഞു.

Notice page1

Posted by Unknown

Notice

Posted by Unknown

PARIPADIKAL

Posted by Unknown

പുഴയുടെ നാട്ടറിവുകള്‍
പ്രകൃതിവിഹാരം
വളപ്പൊട്ടും മയില്‍പ്പീലിയും
കാരിക്കേച്ചര്‍
കാര്‍ട്ടൂണ്‍ പ്രദര്‍ശനം
ക്ലേ മോഡലിംഗ്
ഒറിഗാമി
പട്ടം പറത്തല്‍
ചൂണ്ടയിടല്‍
പരിസ്ഥിതി പഠനം
ആയുര്‍വേദവും ആരോഗ്യശീലങ്ങളും
നാടന്‍ പാട്ടുകള്‍
ഗസല്‍സന്ധ്യ
ഗ്രൂപ്പ് ആക്റ്റിവിറ്റികള്‍
നാടന്‍ കളികള്‍
നിറക്കൂട്ട്
പഴമയുടെ പെരുമ
ബേപ്പൂര്‍ സുല്‍ത്താനും കഥകളും
വാമൊഴി മുത്തുകള്‍

തുടങ്ങിയവര്‍ സംബന്ധിക്കുന്നു.

Posted by Unknown

ശ്രീ.മുരളി പെരുനെല്ലി എം.എല്‍.എ.
ശ്രീ. ടി.എന്‍. പ്രതാപന്‍ എം.എല്‍.എ.
വി.കെ.അബ്ദുല്‍ ഫത്താഹ്
(പ്രസിഡന്‍റ്, പാവറട്ടി ഗ്രാമപഞ്ചായത്ത്)
എം.എ.ഹാരിസ്ബാബു.
(പ്രസിഡന്‍റ്, ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത്)
കെ.കെ.വിജയന്‍
(പ്രസിഡന്‍റ്, ഒരുമനയൂര്‍, ഗ്രാമപഞ്ചായത്ത്)
സി.വി.സുരേഷ്
(പ്രസിഡന്‍റ്, തൈക്കാട് ഗ്രാമപഞ്ചായത്ത്)
സി.എ. ബാബു
(പ്രസിഡന്‍റ്, മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത്)
ആമിനക്കുട്ടി യൂസഫ് (ജില്ലാപഞ്ചായത്ത് മെന്പര്‍)
ടി.കെ. തോമസ് (ഡി.വൈ.എസ്.പി. കുന്നംകുളം)
കെ.കെ. ഇബ്രാഹിം
(എസ്. ബി. സിഐഡി. ഡി.വൈ.എസ്.പി. ത്യശൂര്‍)
എസ്. അഭിലാഷ് (സി.ഐ. ഗുരുവായൂര്‍)
എസ്. ശ്രീജിത്ത് (എസ്.ഐ. പാവറട്ടി)
എ.ടി.ആന്‍റോമാസ്റ്റര്‍ (ബ്ലോക്ക് പഞ്ചായത്ത് മെന്പര്‍)
എന്‍.പി. സുലൈഖ (ഗ്രാമപഞ്ചായത്ത് മെന്പര്‍)
വി.എം. കുഞ്ഞുമുഹമ്മദ്
തുടങ്ങിയവര്‍ സംബന്ധിക്കുന്നു.

നിര്‍േദശള്‍‍

Posted by Unknown

5നും 15 നും ഇടയില് പ്രായമുളള ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും ക്യാന്പില് പങ്കെടുക്കാവുന്നതാണ്.
ക്യാന്പില് പങ്കെടുക്കാന് ആഗ്രഹിക്കുന്നവര് 50 രൂപ അടച്ച് മുന്കൂട്ടി അപേക്ഷ സമര്പ്പിക്കേണ്ടതാണ്.
ലഭ്യമായ അപേക്ഷകളില് നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 100 പേര്ക്കാണ് ഉണ്ണിപ്പുരയില് പങ്കാളികളാവാന് അവസരം ലഭിക്കുക
തെരഞ്ഞെടുക്കപ്പെടാത്ത കുട്ടികളുടെ അപേക്ഷാഫീസ് തിരിച്ച് നല്കുന്നതാണ്.
രാവിലെ 9.00ന് ഉണ്ണിപ്പുരയില് പരിപാടികള് ആരംഭിക്കുന്നതും വൈകുന്നേരം 6.00മണിക്ക് സമാപിക്കുന്നതുമായിരിക്കും.
രാവിലെ 9 മണിക്കുശേഷം എത്തുന്ന കുട്ടികള്ക്ക് ഉണ്ണിപ്പുരയില് പ്രവേശനം അനുവദിക്കുന്നതല്ല.
ക്യാന്പിന്റെ തുടര്ച്ച നഷ്ടപ്പെടുമെന്നതിനാല് ആദ്യദിവസം ക്യാന്പില് പങ്കെടുക്കാത്തകുട്ടികള്ക്ക് തുടര്ന്നുളള ദിവസങ്ങളില് ക്യാന്പില് പങ്കെടുക്കാന് സാധിക്കില്ല.
സമാപനദിവസം രക്ഷിതാക്കള്ക്കും നാട്ടുകാര്ക്കും വേണ്ടി വൈകീട്ട ് മണിക്ക് ജയരാജ് വാര്യരുടെ കാരിക്കേച്ചറും 6.00 മണി മുതല് ഗസല് സന്ധ്യയും ഉണ്ടായിരിക്കും.
പങ്കെടുക്കുന്ന കുട്ടികള്ക്ക് റിപ്പോര്ട്ടിംഗ് സമയത്ത് കൂപ്പണ് നല്കുന്നതും ഉണ്ണിപ്പുരയില് അവര്-ക്ക് ഭക്ഷണം നല്കുന്നതുമായിരിക്കും.
അവസാനദിവസം കുട്ടികള് പൊതിച്ചോറ് കൊണ്ടുവരേണ്ടതും അതില് ഇറച്ചി, ബിരിയാണി, നെയ്ച്ചോര് എന്നിവ ഒഴിവാേ-ക്കണ്ടതുമാണ്.
രക്ഷിതാക്കള്ക്കും നാട്ടുകാര്ക്കും മുന്കൂട്ടി 25 രൂപവീതം അടച്ച് ഓരോദിവസത്തെ ഉച്ചഭക്ഷണക്കൂപ്പണ് ഉണ്ണിപ്പുര ഓഫീസില്നിന്നോ സംഘാടകരില് നിന്നോ ലഭ്യമാക്കാവുന്നതാണ്.
രക്ഷിതാക്കള്ക്കും നാട്ടുകാര്ക്കും ഉണ്ണിപ്പുരയില് പ്രത്യേകം ഇരിപ്പിടം ഉണ്ടായിരിക്കുന്നതാണ്.
ഉണ്ണിപ്പുരയില്പുരുഷ - വനിതാ വളണ്ടിയര്മാരുടേയും വിവിധ സ്കൂളുകളില് നിന്നുളള അദ്ധ്യാപികമാരുടേയും ആരോഗ്യവകുപ്പധികൃതരുടേയും സേവനം ഉണ്ടായിരിക്കുന്നതാണ്.

ഉണ്ണിപ്പുരയിലേക്ക് ഹൃദ്യമായി ക്ഷണിക്കുന്നു

Posted by Unknown

കുട്ടികളുടെ ബുദ്ധിപരവും മാനസികവും സാമൂഹികവും വൈകാരികവും കായിക വുമായ മേഖലകളെ വളര്‍ത്തിയെടുക്കാ വുന്ന ഒട്ടേറെ കളികളും വിനോദങ്ങളുമാ യി കഥപറഞ്ഞും കവിത ചൊല്ലിയും പാ ട്ടുപാടിയും മൂന്നു പകലുകള്‍ നമ്മുടെ കുട്ടികള്‍ ഒത്തുചേരുന്നു. വിവിധ സ്കൂളുകളിലായി ചിതറിക്കിടക്കുന്ന നമ്മുടെ നാട്ടിലെ കുട്ടികള്‍ക്ക് ഒത്തു ചേരാനും സൗഹൃദം പങ്കിടാനും ഈ അവസരം പ്രയോജനപ്പെടുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു.
മെയ് 12,13,14 തിയ്യതികളിലായി വെന്‍മേനാട് കോന്നന്‍ബസാറിന് തെക്കു ഭാഗത്തുളള പുഴയോരത്ത് നടത്ത പ്പെടുന്ന കുട്ടികളുടെ കളിയുത്സവമായ ‘ഉണ്ണിപ്പുര’ യില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്ത് ഇരിപ്പിടം ഉറപ്പാക്കുക. നുകരാ നും പകരാനുമായി ഉണ്ണിപ്പുരയിലേക്ക് ഹൃദ്യമായി ക്ഷണിക്കുന്നു.

സ്നേഹപൂര്‍വ്വം,
അഡ്വ.വി.എം. മുഹമ്മദ് ഗസ്സാലി
ക്യാന്പ് ഡയറക്ടര്‍

പ്രോഗ്രാം Committe

Posted by Unknown

ക്യാന്പ് ഡയറക്ടര്‍
അഡ്വ.വി.എം. മുഹമ്മദ് ഗസ്സാലി



പ്രോഗ്രാം കണ്‍സല്‍ട്ടന്‍സ്

സി.എഫ്. ജോര്‍ജ് മാസ്റ്റര്‍
കെ.ആര്‍. നസീബുള്ള മാസ്റ്റര്‍
എ.പി. നിസാം

പ്രോഗ്രാം കോ-ഓര്‍ഡിനേറ്റേഴ്സ്
ഇര്‍ഷാദ് കെ. ചേറ്റുവ
മന്‍സൂര്‍ മഞ്ഞിയില്‍
അബ്ദുളള വട്ടച്ചിറ
പി.കെ. മഹേന്ദ്രജിത്ത്


ഡെ ഡയറക്ടേഴ്സ്

ആര്‍.സി. അബ്ദുള്‍ റസാക്ക്
നിസാര്‍ മരുതയൂര്‍,
കെ.ദ്രൗപതി


ഫുഡ് & റിഫ്രഷ്മെന്‍റ്

എം.കെ. അഹമ്മദ്
ബാബു കടവില്‍
എ. അരവിന്ദാക്ഷന്‍
കെ.എ. വിജയന്‍

മീഡിയ
നിഷാദ് പെരിയാട്ടയില്‍
ഉമ്മര്‍ ചക്കനാത്ത്
സന്തോഷ് അത്തിക്കല്‍
നൗഷാദ് എലാന്ത്ര

ഓണ്‍ലൈന്‍ സപ്പോര്‍ട്ട്
സൈമണ്‍ നീലങ്കാവില്‍
ഷഹീര്‍ കുട്ടോത്ത്
നൗഷാദ് എന്‍.എ

രജിസ്ടേഷന്‍
സന്ധ്യ പി.
ഷഹീറ പി.പി.
അനിലാബി
അനിത അശോകന്‍

ഇന്‍ഫ്രാസ്ട്രക്ച്ചര്‍

പി.എം.ഉണ്ണികൃഷ്ണന്‍
ജിംഷാദ് മൂത്തേടത്ത്
ഫൈസല്‍ എന്‍.കെ.
ഷാഹുല്‍ഹമീദ് എന്‍. എ

റിസപ്ഷന്‍
കെ.എ അശോകന്‍
ഇസ്ഹാഖ് എന്‍.കെ
രജ്ഞിത്ത് ഐ.എസ്
നൗഫല്‍ എന്‍.കെ

വിഷ്വല്‍സ്

ജബ്ബാര്‍ കൊല്ലങ്ങില്‍
ഫൈറൂസ് എന്‍.എം
ഉമ്മര്‍ കൊട

ക്യാന്പ് സൈറ്റ്
വി.കമാല്‍
ജോളി. എ.വി
റാഫി നീലങ്കാവില്‍
ഷിഹാബ്.എന്‍.എസ്.

ഗേള്‍സ്വെല്‍ഫെയര്‍
ഹവ്വ വെള്ളാങ്ങില്‍
ഷെല്ലി അജിതന്‍
റഷീദ ഹംസ
ഷംസിയ. പി.യു

പബ്ലിസിറ്റി

ബഷീര്‍ മുട്ടിക്കല്‍
ഹിറാഷ് വി.എം.
എ.കെ.ഷിഹാബ്
മുഹസിന്‍
കമറുദ്ദീന്‍

നേതൃത്വം

Posted by Unknown

മനു ജോസ് (ഡും ഡും മാമന്‍)
സത്യന്‍ അന്തിക്കാട്
ജയരാജ് വാര്യര്‍ (കാരിക്കേച്ചര്‍)
പി.കെ.ഇബ്രാഹിംകുട്ടി (ഫിലിം സ്റ്റാര്‍)
അറുമുഖന്‍ വെങ്കിടങ്ങ്
ടി.എം. ഷൗക്കത്തലി
കുട്ടി എടക്കഴിയൂര്‍ (കാര്‍ട്ടൂണിസ്റ്റ്)
സി.എഫ്. ജോര്‍ജ്ജ് മാസ്റ്റര്‍
എ.പി. നിസാം
ഹസീന ബഷീര്‍
തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു

ഉണ്ണിപ്പുരയിലേക്കു വന്നാലും...

Posted by Unknown

വീണ്ടും ഒരവധിക്കാലം
പോയ കാലത്തിന്റെ
നനുത്ത ഓര്മ്മകളില് നിന്ന്
ഏതെല്ലാം വര്ണ്ണ ചിത്രങ്ങളാണ്
നമ്മെ തൊട്ടു വിളിക്കുന്നത്?

പഠനത്തിന്റെ ഭാരമില്ലാത്ത ഉത്സവകാലം
പേരറിയാത്ത പൂക്കളും
നാളറിയാത്ത കായ്കളും പറിച്ച്,
പാടത്തും പറന്പിലും തൊടികളിലുമായി
പ്രകൃതിയില് മുഴുവനായും ലയിച്ചു ചേര്ന്ന ബാല്യം

മാന്പഴം പെറുക്കിയും, ഞാവല്പഴം പറിച്ചും,
കളിവളളം തുഴഞ്ഞും, ചൂണ്ടയിട്ടും
ആഘോഷിച്ചു തിമിര്ത്ത വേനലവധികള്

മേഡാസും, ഉപ്പും പക്ഷിയും, കുറ്റിയും കോലും
ഒക്കെയായി കിളച്ചുമറിയുന്ന വീട്ടുമുറ്റങ്ങള്
കാല്പന്തുകളിയും പട്ടം പറത്തലുമായി
കൊയ്ത്തൊഴിഞ്ഞ പാടങ്ങള്

അതിനിടയ്ക്ക്
തറവാടുകളിലേയ്ക്കോ
ബന്ധുവീടുകളിലേയ്ക്കോ ഉളള യാത്രകള്
അവിടെ
ഇഫ്രീത്തിന്റേയും, ജിന്നിന്റേയും,
രാക്ഷസന്മാരുടേയുമൊക്കെ കഥ പറഞ്ഞു തന്ന
ഉമ്മാമമാരും മുത്തശ്ശിമാരും
വിരുന്നുകഴിഞ്ഞെത്തുന്പോള് കൂട്ടുകാര്ക്കു നല്കുവാന് കാത്തുവെച്ച ചാന്പയ്ക്കാപൊതികള്

ബാല്യത്തിന്റെ കളിമുറ്റങ്ങളില് നിന്ന്
പരിചയപ്പെട്ട എത്രയോ കളിക്കൂട്ടുകാര്
ദൂരെ ദിക്കുകളിലെങ്കിലും,
വര്ഷങ്ങളായി കാണുന്നില്ലെങ്കിലും
ഓര്മ്മകളിലേയ്ക്കെപ്പാഴും
ചിറകടിച്ചെത്തുന്ന എത്രയോ മുഖങ്ങള്

ബാല്യത്തിന്റെ മഴവില് ചിത്രങ്ങള് മനസ്സില് സൂക്ഷിക്കാത്തവരുണ്ടാകില്ല
ഓരോ തിരിച്ചറിവുകളുടേയും സൂക്ഷ്മമായ അടയാളപ്പെടുത്തലായിരുന്നു അവധിക്കാലം
എന്നാല്
പുതിയ തലമുറ വേറൊരു ലോകത്താണ്
കംപ്യൂട്ടറും കാര്ട്ടൂണ് ചാനലുകളും
അപഹരിച്ചു പോയിരിക്കുന്നു
അവരുടെ ബാല്യങ്ങള്

കുറ്റിയറ്റു പോയ നാടന് കളികള്
ആരവങ്ങളില്ലാത്ത നാട്ടുവഴികള്
ഒടിച്ചുമടക്കിയ ആകാശങ്ങളുമായി
നമ്മുടെ പാവം കുട്ടികള്

അതുമതിയോ
ഈ അവധിക്കാലമെങ്കിലും അവര്
ഉത്കണ്ഠകളില്ലാതെ
ട്യൂഷന്റേയും പരീക്ഷകളുടേയും വിഹ്വലതകളില്ലാതെ ആഘോഷിക്കട്ടെ

വ്യക്തിത്വവും ആത്മവിശ്വാസവും ശ്രദ്ധയും
ഓര്മ്മശക്തിയും വളര്ത്താവുന്ന
ഒട്ടേറെ കളികളും നാട്ടറിവുകളുമായി
കഥപറഞ്ഞും പാട്ടുപാടിയും
കവിത ചൊല്ലിയും മൂന്നു പകലുകള്
നമ്മുടെ കുട്ടികള് ഒത്തുചേരുന്നു

നമ്മളനുഭവിച്ച ബാല്യത്തിന്റെ സുവര്ണ്ണരേഖകള്
നമ്മുടെ മക്കള്ക്കും പകര്ന്നു നല്കാന്
അവരേയും കൂട്ടി
ഉണ്ണിപ്പുരയിലേക്കു വന്നാലും